Thiruvananthapuram District
Notice: A reward amounting to 25% of the fine will be given to any person who provides credible information (supported by evidence) regarding individuals who commit the offenses of dumping waste or discharging liquid waste in public places and water bodie
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു നിയമ ബോധവൽക്കരണ ക്ലാസ്

September 17, 2026

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു നിയമ ബോധവൽക്കരണ ക്ലാസ് 07.03.2026 ന് ഡിനോണ്‍ ഓഡിറ്റോറിയത്തില്‍ വച്ച്  സംഘടിപ്പിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് നിയമപരമായ അറിവ് പകർന്നു നൽകുന്നതിനും, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ നമ്മുടെ നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളെക്കുറിച്ചും, സൗജന്യ നിയമസഹായ സംവിധാനങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടത്തി. പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം ശ്രീ.എസ് ഷംനാദ് ( സീനിയര്‍ സിവില്‍ ജഡ്ജ് & സെക്രട്ടറി , തിരുവനന്തപുരം ലീഗൽ സർവീസസ് അതോറിറ്റി) നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ശ്രീ.ഉഷാകുമാരി സ്വാഗതം ആശംസിച്ചു. നിയമം ബോധ വത്കരണം- നിയമം നിത്യജീവിതത്തില്‍ എന്ന വിഷയത്തെക്കുറിച്ച് അഡ്വ.ശ്രീ.രണദിപ ക്ലാസുകള്‍ കൈകാര്യം ചെയ്തു.. സെക്രട്ടറി ശ്രീ.കൃഷ്ണകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. വാര്‍ഡ് മെമ്പര്‍മാര്‍ , മറ്റ് രാഷ്ട്രീയ സമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു നിയമ ബോധവൽക്കരണ ക്ലാസ്