ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
September 30, 2026
മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ യജ്ഞമായ ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഹരിതകര്‍മ്മസേനാംഗങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഹു. ഡി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. സാബു മുഖ്യപ്രഭാഷണം നടത്തി, ലഹരി വിപത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി ഉമാശങ്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ,ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.ആര്യൻകോട് എസ് ഐ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.