ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്നത്തെ പൂഴനാട് വാര്‍ഡിലുള്‍പ്പെട്ട പുകിലന്തറ ശാസ്താക്ഷേത്രത്തില്‍ നിന്നും കുഴിച്ചെടുത്ത ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് 1000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉദ്ദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണാടിനെ ആക്രമിച്ച മുകിലനും സൈന്യവും പടയോട്ടം നടത്തി അംബാസമുദ്രം വഴി പ്രകൃതിരമണീയവും വിസ്തൃതവുമായിരുന്ന ഈ സ്ഥലത്ത് എത്തി താവളമടിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മുകിലന്‍ വന്ന് താവളമിട്ടതുകൊണ്ട് ഈ സ്ഥലത്തിന് മുകിലന്‍തറ എന്ന പേരുവന്നു.
കൂടുതൽ വായിക്കുക